സുപ്രധാന നേട്ടത്തിനരികെ ഭുവി; വേണ്ടത് ഒരു വിക്കറ്റ്

Published : Apr 14, 2019, 06:22 PM IST
സുപ്രധാന നേട്ടത്തിനരികെ ഭുവി; വേണ്ടത് ഒരു വിക്കറ്റ്

Synopsis

ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് പേസര്‍ ഭുവനേശ്വര്‍ കുമാറിനെ കാത്തിരിക്കുന്നത് സുപ്രധാന നേട്ടം. 

ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് പേസര്‍ ഭുവനേശ്വര്‍ കുമാറിനെ കാത്തിരിക്കുന്നത് സുപ്രധാന നേട്ടം. ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനായി 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളറാകും ഭുവനേശ്വര്‍ കുമാര്‍. 

ഇതേസമയം ഒരു വിക്കറ്റ് കൂടി നേടിയാല്‍ സിദ്ധാര്‍ത്ഥ് കൗളിന് 50 വിക്കറ്റ് തികയ്ക്കാനുമാകും. മത്സരത്തില്‍ 72 റണ്‍സ് നേടിയാല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനായി 3000 റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലെത്തും ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. 65 ഇന്നിംഗ്‌സില്‍ 55.24 ശരാശരിയില്‍ 2928 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. 

രാത്രി എട്ടിന് ഹൈദരാബാദിലാണ് സണ്‍റൈസേഴ്‌സ്- ഡല്‍ഹി പോരാട്ടം. പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി നാലാം സ്ഥാനത്തും സണ്‍റൈസേഴ്‌സ് ആറാം സ്ഥാനത്തുമാണ്. ഡേവിഡ് വാർണറുടെ മികവിനെയാണ് സൺറൈസേഴ്സ് ഉറ്റുനോക്കുന്നത്. ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കാഗിസോ റബാഡ എന്നിവരാണ് ഡൽഹിയുടെ പ്രധാന പ്രതീക്ഷ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍