മോശം പ്രകടനത്തില്‍ നിരാശനല്ല ഭുവി; ആത്മവിശ്വാസത്തോടെ തിരിച്ചെത്തുമെന്ന് താരം

Published : Apr 01, 2019, 03:22 PM IST
മോശം പ്രകടനത്തില്‍ നിരാശനല്ല ഭുവി; ആത്മവിശ്വാസത്തോടെ തിരിച്ചെത്തുമെന്ന് താരം

Synopsis

കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയിച്ചെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസര്‍മാര്‍ അവരുടെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയര്‍ന്നിരുന്നില്ല. ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തില്‍ സന്ദീപ് ശര്‍മയും സിദ്ധാര്‍ത്ഥ് കൗളും അടങ്ങുന്ന ബൗളിങ് നിര വേണ്ടത്ര തിളങ്ങുന്നില്ല.

ഹൈദരാബാദ്: കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയിച്ചെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസര്‍മാര്‍ അവരുടെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയര്‍ന്നിരുന്നില്ല. ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തില്‍ സന്ദീപ് ശര്‍മയും സിദ്ധാര്‍ത്ഥ് കൗളും അടങ്ങുന്ന ബൗളിങ് നിര വേണ്ടത്ര തിളങ്ങുന്നില്ല. എന്നാല്‍ ഈ ഫോമിലില്ലായ്മയില്‍ നിന്ന് തിരികെയെത്താന്‍ കഴിയുമെന്നാണ് ഭുവനേശ്വര്‍ കുമാര്‍ പറുയുന്നത്. 

ഭുവി തുടര്‍ന്നു... എന്റെ ബൗളിങ്ങിനെ കുറിച്ചോര്‍ത്ത് ഞാന്‍ വിഷമിക്കുന്നില്ല. പ്രധാന ആയുധമായ യോര്‍ക്കറുകള്‍ എറിയാന്‍ തീര്‍ച്ചയായും സാധിക്കും. ഒരു മത്സരത്തില്‍ വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ സാധിക്കും. താരം പറഞ്ഞു. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 55 റണ്‍സാണ് ഭുവി വിട്ടുകൊടുത്ത്. രാജസ്ഥാനെതിരെ കളിക്കുമ്പോള്‍ ഭുവിയുടെ ഒരോവറില്‍ സഞ്ജു സാംസണ്‍ 24 റണ്‍സ് അടിച്ചെടുത്തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍