ബട്ട്‌ലര്‍- രഹാനെ സഖ്യം തകര്‍ക്കുന്നു; പഞ്ചാബിനെതിരെ രാജസ്ഥാന് ഗംഭീര തുടക്കം

By Web TeamFirst Published Mar 25, 2019, 10:23 PM IST
Highlights

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 64 റണ്‍സെടുത്തിട്ടുണ്ട്.

ജയ്പൂര്‍: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 64 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെ (14 പന്തില്‍ 21), ജോസ് ബട്‌ലര്‍ (21 പന്തില്‍ 39) എന്നിവരാണ് ക്രീസില്‍. 

ബട്‌ലര്‍ ഇതുവരെ രണ്ട് സിക്‌സും ഏഴ് ഫോറും നേടി. നാല് ഫോറുകള്‍ രഹാനെയുടെ ബാറ്റില്‍ നിന്നും പിറന്നു. ഇതില്‍ ആദ്യ മൂന്ന് ഫോറും സാം കുറന്റെ ആദ്യ ഓവറിലായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സ് നേടിയത്. ക്രിസ് ഗെയ്‌ലിന്റെ (47 പന്തില്‍ 79) വെടിക്കെട്ടും സര്‍ഫറാസ് ഖാന്റെ (29 പന്തില്‍ 46) പ്രകടനവുമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

പതിഞ്ഞ തുടക്കമായിരുന്നു പഞ്ചാബിന്റേത്. ആദ്യ ആറോവറില്‍ 32 റണ്‍ മാത്രമാണ് അവര്‍ക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ ഗെയ്ല്‍ വിശ്വരൂപം പൂണ്ടപ്പോള്‍ പഞ്ചാബ് മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. എട്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്. എന്നാല്‍ ഗെയ്‌ലിനെ ബെന്‍ സ്‌റ്റോക്‌സ് മടക്കിയതോടെ പഞ്ചാബിന്റെ റണ്‍റേറ്റ് കുറഞ്ഞു. നികോളസ് പുറന് (14 പന്തില്‍ 12), വേണ്ട വിധത്തില്‍ സ്‌കോര്‍ ഉയത്താന്‍ കഴിഞ്ഞതുമില്ല. മന്‍ദീപ് സിങ് (5), സര്‍ഫറാസ് എന്നിവര്‍ പുറത്താവാതെ നിന്നു. 

ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതിന്റെ ഫലം ആദ്യ ഓവറില്‍ തന്നെ ലഭിച്ചു. രാഹുല്‍ തിരികെ പവലിയനിലെത്തി. കുല്‍കര്‍ണിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു രാഹുല്‍. 24 പന്തില്‍ 22 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ കൃഷ്ണപ്പ ഗൗതം മടക്കി. പുറന്റെ വിക്കറ്റ് സ്റ്റോക്‌സ് വീഴ്ത്തുകയായിരുന്നു.

click me!