
വിശാഖപട്ടണം: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണി ഡല്‍ഹിയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. ഇന്ന് വിജയിക്കുന്നവര്‍ മുംബൈക്കെതിരെ നടക്കുന്ന ഫൈനലിന് യോഗ്യത നേടും.
ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. മുരളി വിജയ്ക്ക് പകരം ഷാര്‍ദുല്‍ ഠാകൂര്‍ കളിക്കും. ഡല്‍ഹി ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. പ്ലയിങ് ഇലവന്‍ താഴെ...
ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയാസ് അയ്യര്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, കോളിന്‍ മണ്‍റോ, അക്‌സര്‍ പട്ടേല്‍, റുതര്‍ഫോര്‍ഡ്, കീമോ പോള്‍, അമിത് മിശ്ര, ട്രന്റ് ബോള്‍ട്ട്, ഇശാന്ത് ശര്‍മ.
ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഫാഫ് ഡു പ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എം.എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!