ഐപിഎല്‍: സണ്‍റൈസേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ടോസ്; ഇരുടീമിലും മാറ്റങ്ങള്‍

Published : Apr 23, 2019, 07:46 PM IST
ഐപിഎല്‍: സണ്‍റൈസേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ടോസ്; ഇരുടീമിലും മാറ്റങ്ങള്‍

Synopsis

ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ചെന്നൈയുടെ ഹോംഗ്രൗണ്ടായ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. 

ചെന്നൈ നിരയില്‍ ഹര്‍ഭജന്‍ സിങ് തിരിച്ചെത്തി. ഷാര്‍ദുല്‍ ഠാകൂറിന് പകരമാണ് ഹര്‍ജന്‍ കളിക്കുക. ഹൈദരാബാദ് നിരയില്‍ സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്ഡ കളിക്കില്ല. ഭുവനേശ്വര്‍ കുമാറാണ് ടീമിനെ നയിക്കുന്നത്. വില്യംസണ്‍ പകരം ഷാക്കിബ് അല്‍ ഹസനും നദീമിന് പകരം മനീഷ് പാണ്ഡെയും ടീമിലെത്തി. പ്ലെയിങ് ഇലവന്‍...

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, ഷാക്കിബ് അല്‍ ഹസന്‍, യൂസഫ് പഠാന്‍, ദീപക് ഹൂഡ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ (ക്യാപ്റ്റന്‍), സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡു പ്ലെസിസ് സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എം.എസ് ധോണി (ക്യാപ്റ്റന്‍), ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും