ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഋഷഭ് പന്താണെന്ന് യുവതാരം

Published : Apr 23, 2019, 06:09 PM IST
ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഋഷഭ് പന്താണെന്ന് യുവതാരം

Synopsis

ഇപ്പോഴത്തെ സാഹചര്യത്തില്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഋഷഭ് പന്ത് തന്നെയാണ്. കുറഞ്ഞപക്ഷം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കാര്യത്തിലെങ്കിലും.

ദില്ലി: ടി20 ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഋഷഭ് പന്താണെന്ന് ഡല്‍ഹിയുടെ യുവതാരം പൃഥ്വി ഷാ. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരശേഷമായിരുന്നു പൃഥ്വി ഷായുടെ കമന്റ്. മത്സത്തില്‍ 37 പന്തില്‍ 78 റണ്‍സുമായി പുറത്താകാതെ നിന്ന പന്ത് ഡല്‍ഹിയുടെ വിജയശില്‍പിയായിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഋഷഭ് പന്ത് തന്നെയാണ്. കുറഞ്ഞപക്ഷം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കാര്യത്തിലെങ്കിലും. രാജസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും പൃഥ്വി ഷാ പറഞ്ഞു. പവര്‍ പ്ലേ ഓവറുകളില്‍ ശീഖര്‍ ധവാന്‍ അടിച്ചു കളിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി.

ഷോര്‍ട്ട് പിച്ച് പന്തുകളും ബൗണ്‍സറുകളും കൊണ്ട് ജോഫ്ര ആര്‍ച്ചര്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് അറിയാമായിരുന്നു. അതിനായി തയാറെടുത്തുതന്നെയാണ് ഇറങ്ങിയത്. ധവാന്‍ മറുവശത്ത് അടിച്ചു തകര്‍ക്കുന്നതിനാലാണ് തന്റ ഇന്നിംഗ്സിന്റെ വേഗം കുറച്ചതെന്നും ഷാ പറഞ്ഞു.

കോച്ച് റിക്കി പോണ്ടിംഗും ഉപദേശകരായ സൗരവ് ഗാംഗുലിയും മുഹമ്മദ് കൈഫും നല്‍കുന്ന നിര്‍ദേശങ്ങള്‍ വിലപ്പെട്ടതാണെന്നും  ഷാ പറഞ്ഞു. പ്രാക്ടീസ് ഇല്ലാത്തപ്പോള്‍ ഞങ്ങള്‍ക്കൊപ്പം അടിച്ചുപൊളിക്കാന്‍ ദാദയും കൂടാറുണ്ട്. ടീം അംഗങ്ങള്‍ക്കിടയില്‍ വളരെ അടുത്തബന്ധമാണുള്ളതെന്നും ഷാ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍