ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ടോസ്

By Web TeamFirst Published Mar 23, 2019, 7:42 PM IST
Highlights

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മൂന്ന് ഓവര്‍സീസ് താരങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ഷെയ്ന്‍ വാട്‌സണ്‍, ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് ഓവര്‍സീസ് താരങ്ങള്‍.

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മൂന്ന് ഓവര്‍സീസ് താരങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ഷെയ്ന്‍ വാട്‌സണ്‍, ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് ഓവര്‍സീസ് താരങ്ങള്‍. വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ചെന്നൈയുടെ ആദ്യ ഇലവനിലുണ്ട്. ഡിവില്ലിയേഴ്‌സ്, മൊയീന്‍ അലി, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ഷിംറോണ്‍ ഹെറ്റ്മ്യര്‍ എന്നിവരാണ് ബാംഗ്ലൂരിന്റെ ഓവര്‍സീസ് താരങ്ങള്‍. ടീമുകളുടെ ആദ്യ ഇലവന്‍ താഴെ...

ചെന്നൈ സൂപ്പര്‍ കിങ്‌സ്: അമ്പാട്ടി റായുഡു, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, എം.എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി (ക്യാപ്റ്റന്‍), മൊയീന്‍ അലി, ഡിവില്ലിയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്മ്യര്‍, ശിവം ദുബെ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി.

click me!