ഐപിഎല്ലില്‍ ബംഗലൂരുവിനല്ലാതെ മറ്റൊരു ടീമിനും കളിക്കില്ലെന്ന് യുവതാരം

Published : Mar 23, 2019, 07:41 PM IST
ഐപിഎല്ലില്‍ ബംഗലൂരുവിനല്ലാതെ മറ്റൊരു ടീമിനും കളിക്കില്ലെന്ന് യുവതാരം

Synopsis

ബംഗലൂരുവിനൊപ്പം ഇതെന്റെ ആറാംവര്‍ഷമാണ്. ഇവിടെ ഫീല്‍ഡിലും പുറത്തും വിരാട് കോലിക്കും എ ബി ഡിവില്ലിയേഴേസിനെയും പോലുള്ള മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു.

ബംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനായി അല്ലാതെ മറ്റൊരു ടീമിനും കളിക്കാനുള്ള സാധ്യതയില്ലെന്ന് ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. അരങ്ങേറ്റം മുതല്‍ ആറ് സീസണുകളിലായി ബംഗലൂരുവിന്റെ താരമാണ് ചാഹല്‍.

ബംഗലൂരുവിനൊപ്പം ഇതെന്റെ ആറാംവര്‍ഷമാണ്. ഇവിടെ ഫീല്‍ഡിലും പുറത്തും വിരാട് കോലിക്കും എ ബി ഡിവില്ലിയേഴേസിനെയും പോലുള്ള മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. ബംഗലൂരുവിനായി കളിക്കുക എന്നതുതന്നെ ആവേശം ഉയര്‍ത്തുന്ന കാര്യമാണ്. ബംഗലൂരു ടീം ഇപ്പോള്‍ എനിക്കെന്റെ കുടുംബം പോലെയാണ്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ മറ്റൊരു ടീമിനായി ഇനി കളിക്കാനുള്ള സാധ്യത വിരളമാണെന്നും ചാഹല്‍ പറഞ്ഞു.

പുതിയ സീസണായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ചാഹല്‍ പറഞ്ഞു. പുതിയതായി ടീമിലെത്തിയ താരങ്ങള്‍ കൂടി ചേരുമ്പോള്‍ ഇത്തവണ ഐപിഎല്ലില്‍ ബംഗലൂരു മികവ് കാട്ടുമെന്നും ചാഹല്‍ വ്യക്തമാക്കി. ബംഗലൂരുവിനല്ലാതെ മറ്റൊരു ടീമിനായ കളിക്കാനിടയില്ലെന്ന് അടുത്തിടെ ക്യാപ്റ്റന്‍ വിരാട് കോലിയും വ്യക്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍