
ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡ് ക്രിസ് ഗെയ്‌ലിന്. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിനിടെയാണ് ഗെയ്‌ലിന്റെ നേട്ടം. വ്യക്തിഗത സ്‌കോര്‍ ആറ് റണ്‍സായപ്പോഴാണ് വിന്‍ഡീസ് താരം നാലായിരം ക്ലബിലെത്തിയത്. 122 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗെയ്‌ലിന്റെ നേട്ടം. ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ താരമാണ് ഗെയ്ല്‍. 114 ഇന്നിംഗ്‌സില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കിയ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡാണ് ഗെയ്ല്‍ മറികടന്നത്. 128 ഇന്നിംഗ്‌സില്‍ ഇത്രയും റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍.
അതേസമയം മലയാളി താരം സഞ്ജു സാംസണിന്റെ പുതിയ സീസണ്‍ ഐപിഎല്‍ അരങ്ങേറ്റം നിരാശയോടെ. ഇന്നലെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 25 പന്തില്‍ 30 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെ വിജയിപ്പിക്കേണ്ട ചുമതല സഞ്ജുവിനായിരുന്നു. സാം കുറനെതിരെ അനാവശ്യ ഷോട്ടി് മുതിര്‍ന്നാണ് സഞ്ജു പുറത്തായത്. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ ഒരു സിക്‌സ് നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!