
ജയ്പൂര്‍: ക്രിക്കറ്റില്‍ വീണ്ടും മങ്കാദിങ് വിക്കറ്റ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറാണ് മങ്കാദിങ്ങിന് ഇരയായത്. പുറത്താക്കിയത് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ ടെസ്റ്റ് താരവുമായ ആര്‍. അശ്വിന്‍.
ബൗളര്‍ ആക്ഷന്‍ ചെയ്ത് തുടങ്ങുമ്പോള്‍ നോണ്‍സ്‌ട്രൈക്കിലെ ബാറ്റ്‌സ്മാന്‍ ഓടാന്‍ തുടങ്ങിയാല്‍ ഔട്ടാക്കാനുള്ള നിയമമുണ്ട്. അത്തരത്തിലാണ് അശ്വിന്‍ ബട്‌ലറെ പുറത്താക്കിയത്. എന്നാല്‍ ക്രിക്കറ്റിലെ ചതിപ്രയോഗമാണിത്. അതുക്കൊണ്ട് ഇത്തരമൊരു രീതിയില്‍ ബാറ്റ്‌സ്മാനെ പുറക്കാന്‍ ആരും മുതിരാറില്ല. അതുക്കൊണ്ട് തന്നെ അശ്വിന്‍ ചെയ്തത് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് അഭിപ്രായം വന്നുകഴിഞ്ഞു. വീഡിയോ കാണാം..
ആദ്യമായിട്ടല്ല അശ്വിന് ഇത്തരത്തില്‍ ചെയ്യുന്നത്. മുന്‍പ് ശ്രീലങ്കന്‍ താരം ലാഹിരു തിരിമാനയേയും ഇത്തരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ക്യാപ്റ്റനായിരുന്ന വിരേന്ദര്‍ സെവാഗ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!