
മൊഹാലി: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി വെടിക്കെട്ട് തുടക്കം നല്‍കുന്ന ഓപ്പണര്‍മാരാണ് ക്രിസ് ഗെയ്‌ലും കെ എല്‍ രാഹുലും. നിരവധി ടി20 ലീഗുകളില്‍ കളിച്ചിട്ടുള്ള ഗെയ്‌ല്‍ ഓപ്പണിംഗില്‍ തന്റെ ഏറ്റവും മികച്ച പങ്കാളി ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റാരുമല്ല, ഇന്ത്യയുടെ കെ എല്‍ രാഹുലാണ് തന്റെ കൂടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തവരില്‍ ഏറ്റവും മികച്ചവനെന്ന് ഗെയ്‌ല്‍ പറഞ്ഞു.
ബാറ്റ് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് മിക്കച്ച രീതിയില്‍ ആശയവിനിമയം നടത്താനാകാറുണ്ടെന്നും ഗെയ്‌ല്‍ പറഞ്ഞു. ലോകകപ്പ് ടീമിലുള്ള രാഹുലിന് എല്ലാവിധ ആശംസകളും നേര്‍ന്ന ഗെയ്‌ല്‍ പക്ഷെ വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കരുതെന്നും തമാശയായി പറഞ്ഞു.
കഴിഞ്ഞ രണ്ട് സീസണിലും പഞ്ചാബിന്റെ ടോപ് സ്കോററായിരുന്നു രാഹുല്‍.ലോകപ്പില്‍ രാഹുലിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണെന്നും ഗെയ്‌ല്‍ പറഞ്ഞു. 21-ാം വയസില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമായപ്പോള്‍ മുതല്‍ ക്രിസ് ഗെയ്‌ലിനൊപ്പം കളിക്കുന്ന താന്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്ന് രാഹുല്‍ വ്യക്തമാക്കി.ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ പഞ്ചാബിനായി സീസണിലുടനീളം രാഹുലും ഗെയ്‌ലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!