
ദില്ലി: ഐപിഎല്ലില്‍ അസാമാന്യ ക്യാച്ചുകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. ക്യാച്ചെടുത്തശേഷം ബൗണ്ടറിക്ക് പുറത്തുപോയി തിരികെ വന്ന് ക്യാച്ച് പൂര്‍ത്തിയാക്കുന്നത് ഉള്‍പ്പെടെ. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-കിംഗ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ കണ്ടത് ഇതുവരെ കണ്ടതിനെയെല്ലാം കവച്ചുവെക്കുന്ന ക്യാച്ചായിരുന്നു.
ക്രിസ് ഗെയിലിനെ പുറത്താക്കാന്‍ കോളിന്‍ ഇന്‍ഗ്രാമാണ് ബൗണ്ടറിയില്‍ ഈ റിലേ ക്യാച്ചിന് കാരണക്കാരനായത്. ഗെയിലിന്റെ സിക്സര്‍ ശ്രമം ബൗണ്ടറിയില്‍ കൈയിലൊതുക്കിയ ഇന്‍ഗ്രാം നിയന്ത്രണം നഷ്ടമായി ബൗണ്ടറിക്ക് അപ്പുറത്തേക്ക് ചാടുന്നതിന് മുമ്പ് വായുവില്‍ നിന്നു തന്നെ അകലെയുള്ള അക്ഷര്‍ പട്ടേലിന് പന്തെറിഞ്ഞ് കൊടുത്തു.
മനസ്സാന്നിധ്യത്തോടെ പന്ത് കൈക്കലാക്കിയ അക്ഷര്‍ പട്ടേല്‍ ക്യാച്ച് പൂര്‍ത്തിയാക്കുകയും ചെയ്തു. പഞ്ചാബിന്റെ തോല്‍വിയില്‍ ഏറെ നിര്‍ണായകമായതും ക്രിസ് ഗെയിലിന്റെ ഈ പുറത്താകലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!