കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്ത് സിഎസ്‌കെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

By Web TeamFirst Published Apr 6, 2019, 7:53 PM IST
Highlights

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് നടന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ .... റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് നിലവിലെ ചാംപ്യന്മാര്‍ക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായത്.

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് നടന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ .... റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് നിലവിലെ ചാംപ്യന്മാര്‍ക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായത്. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് ചെന്നൈക്കുള്ളത്. നാല് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രണ്ടാമത്. 

ചെന്നൈയില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഫാഫ് ഡൂപ്ലെസിയുടെ (38 പന്തില്‍ 54) അര്‍ധസെഞ്ചുറിയുടെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ധോണിയുടെയും (23 പന്തില്‍ പുറത്താവാതെ 37) റായിഡുവിന്റെയും (15 പന്തില്‍ പുറത്താവാതെ 21) ഇന്നിംഗ്‌സുകളുടെയും കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഫാഫിന് പുറമെ ഷെയ്ന്‍ വാട്‌സണ്‍ (24 പന്തില്‍ 26), സുരേഷ് റെയ്‌ന (20 പന്തില്‍ 17) എന്നിവരാണ് ചെന്നൈയുടെ പുറത്തായ താരങ്ങള്‍. 

മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിനായി കെ.എല്‍. രാഹുല്‍  (47 പന്തില്‍ 55), സര്‍ഫറാസ് ഖാന്‍ (59 പന്തില്‍ 67) അര്‍ധ സെഞ്ചുറി നേടിയെങ്കിലും മറ്റുതാരങ്ങള്‍ക്ക്  ഒന്നും ചെയ്യാനായില്ല. ക്രിസ് ഗെയ്ല്‍ (5), മായങ്ക് അഗര്‍വാള്‍ (0), ഡേവിഡ് മില്ലര്‍ (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മന്‍ദീപ് സിങ് (1), സാം കുറന്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി ഹര്‍ഭജന്‍ സിങ്, കുഗേയ്ജിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!