ബാംഗ്ലൂരിനെതിരെ ഡല്‍ഹിക്ക് ടോസ്; മാറ്റമില്ലാതെ ഇരു ടീമുകളും

Published : Apr 07, 2019, 03:47 PM IST
ബാംഗ്ലൂരിനെതിരെ ഡല്‍ഹിക്ക് ടോസ്; മാറ്റമില്ലാതെ ഇരു ടീമുകളും

Synopsis

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ഡല്‍ഹി കാപിറ്റല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങള്‍ കളിച്ച വിരാട് കോലിക്കും സംഘത്തിനും ഒരു മത്സരം പോലും വിജയിക്കാനായിട്ടില്ല. ഡല്‍ഹിക്ക് രണ്ട് വിജയവും മൂന്ന് തോല്‍വിയുമാണുള്ളത്. 

ബംഗളൂരു:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ഡല്‍ഹി കാപിറ്റല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങള്‍ കളിച്ച വിരാട് കോലിക്കും സംഘത്തിനും ഒരു മത്സരം പോലും വിജയിക്കാനായിട്ടില്ല. ഡല്‍ഹിക്ക് രണ്ട് വിജയവും മൂന്ന് തോല്‍വിയുമാണുള്ളത്. 

കൊല്‍ക്കത്തയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ഇറങ്ങുന്നത്. ഡല്‍ഹിയും അവസാന മത്സരത്തിലെ ടീമിനെ നിലനിര്‍ത്തുകയായിരുന്നു. 

റോയല്‍ ചലഞ്ചേഴ്‌സ്: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോലി, ഡിവില്ലിയേഴ്‌സ്, മാര്‍കസ് സ്‌റ്റോയിനിസ്, മൊയീന്‍ അലി, അക്ഷ്ദീപ് നാഥ്, പവന്‍ നേഗി, ടിം സൗത്തി, നവ്ദീപ് സൈനി, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്.

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയാസ് അയ്യര്‍, ഋഷഭ് പന്ത്, കോളിന്‍ ഇന്‍ഗ്രാം, രാഹുല്‍ തേവാട്ടിയ, ക്രിസ് മോറിസ്, അക്‌സര്‍ പട്ടേല്‍, കഗിസോ റബാദ, ഇശാന്ത് ശര്‍മ, സന്ദീപ് ലാമിച്ചനെ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍