മിന്നല്‍ സ്റ്റംപിംഗ്, വെടിക്കെട്ട് ബാറ്റിംഗ്; തിരുമ്പിവന്തിട്ടേന്‍ ചെന്നൈയുടെ'തല'

Published : May 01, 2019, 11:27 PM ISTUpdated : May 01, 2019, 11:35 PM IST
മിന്നല്‍ സ്റ്റംപിംഗ്, വെടിക്കെട്ട് ബാറ്റിംഗ്; തിരുമ്പിവന്തിട്ടേന്‍ ചെന്നൈയുടെ'തല'

Synopsis

ശ്രേയസ് അയ്യരെയും ക്രിസ് മോറിസിനെയുമാണ് ധോണി തന്റെ ട്രേഡ് മാര്‍ക്കായ മിന്നല്‍ സ്റ്റംപിഗുകളിലൂടെ പുറത്താക്കിയത്.

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന് ധോണി എത്രമാത്രം അനിവാര്യനാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം ഒരിക്കല്‍ കൂടി തെളിയിച്ചു. പനിയും പരിക്കും മൂലം ധോണി വിട്ടുനിന്ന മത്സരങ്ങളില്‍ ചെന്നൈ വെറും സാധാരണ ടീമായിരുന്നുവെങ്കില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ തല എത്തിയതോടെ ചെന്നൈ വീണ്ടും സിംഹക്കുട്ടിക്കളായി.

ബാറ്റിംഗിനിറങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ ചെന്നൈ സ്കോര്‍ 179ല്‍ എത്തിച്ച ധോണി വിക്കറ്റിന് പിന്നിലും മിന്നല്‍ സ്റ്റംപിംഗുകളുമായി തളങ്ങി. 22 പന്തില്‍ 44 റണ്‍സെടുത്ത് ഡല്‍ഹിയുടെ വിജയലക്ഷ്യം ഒരുപാട് ഉയരത്തിലെത്തിച്ചശേഷായിരുന്നു വിക്കറ്റിന് പിന്നിലും തന്ത്രങ്ങള്‍ കൊണ്ടും ധോണി തന്റെ മൂല്യമറിയിച്ചത്.

ശ്രേയസ് അയ്യരെയും ക്രിസ് മോറിസിനെയുമാണ് ധോണി തന്റെ ട്രേഡ് മാര്‍ക്കായ മിന്നല്‍ സ്റ്റംപിഗുകളിലൂടെ പുറത്താക്കിയത്. ക്രിസ് മോറിസിനെയും ശ്രേയസ് അയ്യരെയും ഞൊടിയിട പിഴക്കാതെയാണ് ധോണി സ്റ്റംപ് ചെയ്തത്. ഇരുവരുടെയും കാല്‍ വായുവിലുയര്‍ന്ന സമയത്ത് തന്നെ ബെയിലിളക്കി ധോണി ഞെട്ടിച്ചു.രണ്ട് തവണയും രവീന്ദ്ര ജഡേജ തന്നെയായിരുന്നു ബൗളര്‍.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍