പനിയുടെ ക്ഷീണമൊന്നുമില്ല; ധോണി സിക്‌സറടിച്ചത് ഒറ്റകൈ കൊണ്ട്‍- വീഡിയോ

By Web TeamFirst Published May 1, 2019, 10:09 PM IST
Highlights

ക്രിസ് മോറിസ് എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്തിലായിരുന്നു ധോണിയുടെ ഈ വെടിക്കെട്ട് സിക്‌സ്.

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിന് മുന്‍പ് ആശങ്ക എം എസ് ധോണിയുടെ കാര്യത്തിലായിരുന്നു. പനിമൂലം ധോണി കളിക്കാന്‍ സാധ്യതയില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടോസിനായി 'തല' മൈതാനത്തിറങ്ങിയതോടെ ഗാലറി ഇളകിമറിഞ്ഞു.

പനി മാറിയെത്തിയ ധോണി മിന്നല്‍ ബാറ്റിംഗിന് ഒരിക്കല്‍ കൂടി ചെപ്പോക്കില്‍ വെടിമരുന്ന് കൊളുത്തിയപ്പോള്‍ ഗാലറിയില്‍ ആര്‍പ്പുവിളി കൂടി. 22 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 44 റണ്‍സാണ് 'തല' അടിച്ചത്. ഇതിലൊരു സിക്‌സര്‍ ഒറ്റകൈ കൊണ്ടാണ് ധോണി അതിര്‍ത്തി കടത്തിയത്. 

ക്രിസ് മോറിസ് എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്തിലായിരുന്നു ധോണിയുടെ ഈ വെടിക്കെട്ട് സിക്‌സ്. യോര്‍ക്കര്‍ എറിയാനുള്ള മോറിസിന്‍റെ ശ്രമം ബീമറായതോടെ ധോണി ഒറ്റകൈ കൊണ്ട് പന്ത് അതിര്‍ത്തി കടത്തുകയായിരുന്നു. എന്നാല്‍ ബീമര്‍ എറിഞ്ഞതില്‍ മോറിസ് ധോണിക്കരികിലെത്തി മാപ്പ് പറഞ്ഞു. 

ധോണിയുടെ ഒറ്റകൈയന്‍ സിക്‌സ് കാണാന്‍ ക്ലിക്ക് ചെയ്യുക

click me!