വിക്കറ്റു വീഴ്ത്തിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല; ഇമ്രാന്‍ താഹിറിന്റെ ആഘോഷത്തില്‍ എങ്ങനെ പങ്കെടുക്കുമെന്ന് വെളിപ്പെടുത്തി ധോണി

Published : May 02, 2019, 05:06 PM IST
വിക്കറ്റു വീഴ്ത്തിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല; ഇമ്രാന്‍ താഹിറിന്റെ ആഘോഷത്തില്‍ എങ്ങനെ പങ്കെടുക്കുമെന്ന് വെളിപ്പെടുത്തി ധോണി

Synopsis

താഹിറിന്റെ വിക്കറ്റ് ആഘോഷം കാണാന്‍ നല്ല രസമാണ്. എന്നാല്‍ താഹിറിനോട് ഞാനും വാട്സണും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിക്കറ്റെടുത്താല്‍ ഞങ്ങള്‍ താങ്കളെ അഭിനന്ദിക്കാന്‍ വരില്ലെന്ന്.

ചെന്നൈ: വിക്കറ്റ് വീഴ്ത്തിയാല്‍ പിന്നെ ഗ്രൗണ്ടിന്റെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെ ഒരോട്ടമാണ് ഇമ്രാന്‍ താഹിര്‍. ആഘോഷിക്കേണ്ടവര്‍ പിന്നെ താഹിറിന് പിന്നാലെ ഓടണം. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും കണ്ടു താഹിറിന്റ ഓട്ടം. മത്സരശേഷം താഹിറിന്റെ വിക്കറ്റ് ആഘോഷത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഹര്‍ഷ ഭോഗ്‌ലെ ചോദിച്ചപ്പോള്‍ ധോണിയുടെ മറുപടി രസകരമായിരുന്നു.

താഹിറിന്റെ വിക്കറ്റ് ആഘോഷം കാണാന്‍ നല്ല രസമാണ്. എന്നാല്‍ താഹിറിനോട് ഞാനും വാട്സണും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിക്കറ്റെടുത്താല്‍ ഞങ്ങള്‍ താങ്കളെ അഭിനന്ദിക്കാന്‍ വരില്ലെന്ന്. കാരണം പരിക്കുള്ളപ്പോള്‍ അത്രയും ദൂരം താഹിറിന്റെ പിന്നാലെ ഓടാനവില്ലല്ലോ. അതുകൊണ്ട് അത്ര ദൂരം ഓടി അഭിനന്ദിക്കാറില്ല. ആഘോഷമൊക്കെ കഴിഞ്ഞ് തിരിച്ച് പഴയ സ്ഥലത്ത് വരുമ്പോഴെ അഭിനന്ദിക്കാറുള്ളു. നന്നായി ബൗള്‍ ചെയ്തു, വെല്‍ഡണ്‍ പറഞ്ഞ് ഞങ്ങള്‍ പഴയസ്ഥലത്തേക്ക് മടങ്ങും-ചെറുചിരിയോടെ ധോണി പറഞ്ഞു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 179 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയുടെ മറുപടി 99 റണ്‍സില്‍ ഒതുങ്ങിയിരുന്നു. 3.2 ഓവറില്‍ 12 രണ്‍സ് മാത്രം വഴങ്ങി താഹിര്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍