കളിയിലും റെക്കോര്‍ഡ് ബുക്കിലും താരമായി ധോണി; ഹിറ്റ്‌മാനൊപ്പം!

By Web TeamFirst Published May 2, 2019, 1:20 PM IST
Highlights

ഐപിഎല്ലില്‍ 17-ാം തവണയാണ് ധോണി പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മ്മയ്‌ക്ക് ഒപ്പമെത്തി ധോണി. 

ചെന്നൈ: വിക്കറ്റിന് മുന്നിലും പിന്നിലും മിന്നലായ എം എസ് ധോണിയായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ് മാച്ച്. ഇതോടെ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയുടെ ഒരു നേട്ടത്തിനൊപ്പമെത്തി എംഎസ്‌ഡി.

ഐപിഎല്ലില്‍ 17-ാം തവണയാണ് ധോണി പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മ്മയ്‌ക്ക് ഒപ്പമെത്തി ധോണി. പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങളില്‍ ധോണിക്കും രോഹിതിനും മുന്നിലുള്ളത് വിദേശ താരങ്ങളായ ക്രിസ് ഗെയ്‌ല്‍(21), എബഡി(20) എന്നിവര്‍ മാത്രമാണ്.  

ധോണി തിളങ്ങിയ മത്സരത്തില്‍ ചെന്നൈ 80 റണ്‍സിന് വിജയിച്ചു. ബാറ്റിംഗില്‍ 22 പന്തില്‍ 44 റണ്‍സെടുത്ത് വെടിക്കെട്ട് ഇന്നിംഗ്‌സ് പുറത്തെടുത്തപ്പോള്‍ വിക്കറ്റിന് പിന്നില്‍ രണ്ട് പേരെ മിന്നല്‍ സ്റ്റംപിങ്ങില്‍ പുറത്താക്കിയും ഒരു ക്യാച്ചെടുത്തും ധോണി ചെന്നൈയുടെ ജയത്തില്‍ നിര്‍ണായകമായി. 

click me!