
ദില്ലി: ഐപിഎല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും ടീം തകര്‍പ്പന്‍ വിജയം നേടി. ആദ്യ മത്സരത്തില്‍ ആര്‍സിബിയേയും രണ്ടാം മത്സരത്തില്‍ ഡെല്‍ഹി കാപിറ്റല്‍സിനേയുമാണ് ചെന്നൈ തോല്‍പ്പിച്ചത്. സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ചെന്നൈ വയസന്‍ പടയെന്ന അഭിപ്രായമുണ്ടായിരുന്നു. കാരണം ടീമിലെ താരങ്ങളുടെ ശരാശരി പ്രായമെടുത്താന്‍ 34 വയസ് വരുമെന്നുള്ളത് കൊണ്ടുതന്നെ.
എന്നാല്‍ ഇത്തരം പരിഹാസങ്ങള്‍ പാടേ തള്ളിയിരിക്കുകയാണ് ഓള്‍റൗണ്ടറായ ഡ്വെയന്‍ ബ്രാവോ. ടീമംഗങ്ങളാരും 60 വയസുകാരല്ലെന്ന് ബ്രാവോ വ്യക്തമാക്കി. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം തുടര്‍ന്നു.. ഞങ്ങളുടെ വയസിനെ കുറച്ച് വ്യക്തമായ ബോധ്യമുണ്ട്. ശരീരം നന്നായി സംരക്ഷിച്ചുപോരുന്നുണ്ട്. 35, 32 വയസുള്ളവരാണ് ടീമില്‍ കളിക്കുന്നത്. ഞങ്ങളിപ്പോഴും യുവാക്കള്‍ തന്നെയാണ്. ഒരുപാട് മത്സരപരിചയമുള്ള യുവാക്കള്‍. ബ്രാവോ പറഞ്ഞു നിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!