
ദില്ലി: ആന്ദ്രേ റസ്സലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത മികച്ച ടീമാണെങ്കിലും ടീമിന്റെ തീരുമാനങ്ങള്‍ മോശമാണെന്ന് റസ്സല്‍ നടത്തിയ പ്രസ്താവനയാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. മാത്രമല്ല, ബാറ്റിങ് ഓര്‍ഡറില്‍ നാലാമനായി കളിക്കണമെന്നും റസ്സല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഗംഭീര്‍ തുടര്‍ന്നു... ആന്ദ്രേ റസ്സലിന്റെ പ്രസ്താവന ഏറെ നിരാശപ്പെടുത്തി. ടീം ക്യാംപ് അത്ര സുഖത്തിലല്ല മുന്നോട്ട് പോകുന്നതെന്ന് തെളിയിക്കുന്നതാണ് റസ്സലിന്റെ വാക്കുകള്‍. അതൊരിക്കലും ഒരു പത്രസമ്മേളനത്തില്‍ തുറന്ന് പറയേണ്ടിയിരുന്നില്ല. റസ്സലിന്റെ വിഷമം എനിക്ക് മനസിലാവും. എന്നാല്‍ ആരും തോല്‍ക്കാന്‍ വേണ്ടിയല്ല കളിക്കുന്നത്. ശരിയാണ് കൊല്‍ക്കത്ത ചില മോശം തീരുമാനങ്ങളെടത്തു. എന്നാല്‍ അതെല്ലാം ചര്‍ച്ച ചെയ്യേണ്ടത് ടീം ക്യാംപിലാണ്.
കളിക്കുന്ന സമയത്ത് എനിക്ക് സഹതാരങ്ങളുമായി പല കാര്യങ്ങളിലും യോജിക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. ധോണി ക്യാപ്റ്റനായിരിക്കുമ്പോള്‍ പോലും അദ്ദേഹവുമായി എതിരഭിപ്രായമുണ്ടായി. എന്നാല്‍ അതൊന്നും പുറത്ത് പോയിരുന്നില്ല. എല്ലാം ടീമിനകത്ത് തന്നെ അവസാനിക്കും. എനിക്ക് തോന്നുന്നത് കൊല്‍ക്കത്ത കോച്ചിങ് ക്യാംപിലെ ആരെങ്കിലും ഒരാള്‍ റസ്സലിനൊപ്പം ഇരുന്ന് കാര്യങ്ങള്‍ മനസിലാക്കി കൊടുക്കണം എന്നാണ്. ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!