എല്ലാറ്റിനും കാരണക്കാരന്‍ ധോണി മാത്രം; 'തല'യ്‌ക്ക് നന്ദി പറഞ്ഞ് ഇമ്രാന്‍ താഹിര്‍

Published : Apr 24, 2019, 01:42 PM ISTUpdated : Apr 24, 2019, 01:45 PM IST
എല്ലാറ്റിനും കാരണക്കാരന്‍ ധോണി മാത്രം; 'തല'യ്‌ക്ക് നന്ദി പറഞ്ഞ് ഇമ്രാന്‍ താഹിര്‍

Synopsis

നായകന്‍ എം എസ് ധോണിക്കാണ് താഹിര്‍ തന്‍റെ മിന്നും പ്രകടനത്തിന്‍റെ ക്രഡിറ്റ് നല്‍കുന്നത്. 

ചെന്നൈ: ഐപിഎല്ലില്‍ മികച്ച ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ ഇമ്രാന്‍ താഹിര്‍. പല മത്സരങ്ങളിലും വിജയം ചെന്നൈയ്ക്ക് അനുകൂലമാക്കിയത് താഹിറിന്‍റെ കറങ്ങും പന്തുകളായിരുന്നു. 11 മത്സരങ്ങളില്‍ 16 വിക്കറ്റാണ് ഈ സീസണില്‍ താഹിറിന്‍റെ സമ്പാദ്യം.

നായകന്‍ എം എസ് ധോണിക്കാണ് താഹിര്‍ തന്‍റെ മിന്നും പ്രകടനത്തിന്‍റെ ക്രഡിറ്റ് നല്‍കുന്നത്. ധോണിക്കൊപ്പം കഠിന പ്രയത്‌നം നടത്തുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഭാഗമായതില്‍ വളരെ സന്തോഷമുണ്ട്. ചെന്നൈ സഹതാരങ്ങളില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതായും താഹിര്‍ പറഞ്ഞു. 

ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരാട്ടത്തില്‍ രണ്ടാമതുണ്ട് താഹിര്‍. 23 വിക്കറ്റുള്ള ഡല്‍ഹി കാപിറ്റല്‍സിന്‍റെ കാഗിസോ റബാഡയുടെ തലയിലാണ് ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പ്.  27 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് താഹിറിന്‍റെ മികച്ച ബൗളിംഗ് പ്രകടനം. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍