മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ആരാധകന് സമ്മാനിച്ച് റസല്‍

Published : Mar 25, 2019, 01:43 PM IST
മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ആരാധകന് സമ്മാനിച്ച് റസല്‍

Synopsis

ഇന്നലെ ശരിക്കും താരമായത് കൊല്‍ക്കത്തയുടെ സൂപ്പര്‍ ആരാധകനായ  ഹര്‍ഷുല്‍ ഗോയങ്ക എന്ന യുവാവായിരുന്നു.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കിയപ്പോള്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും വിജയശില്‍പിയായത് ആന്ദ്രെ റസലായിരുന്നു. 19 പന്തില്‍ 49 റണ്‍സെടുത്ത റസല്‍ കളിയിലെ കേമനായി.

എന്നാല്‍ ഇന്നലെ ശരിക്കും താരമായത് കൊല്‍ക്കത്തയുടെ സൂപ്പര്‍ ആരാധകനായ  ഹര്‍ഷുല്‍ ഗോയങ്ക എന്ന യുവാവായിരുന്നു. സെറിബ്രള്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാത്ത ഹര്‍ഷുല്‍ വില്‍ച്ചെയറിലാണ് കൊല്‍ക്കത്തയുടെ എല്ലാ മത്സരങ്ങളും കാണാന്‍ ഗ്രൗണ്ടിലെത്താറുള്ളത്.  

മത്സരശേഷം ടീം അംഗങ്ങളില്‍ ഒരാള്‍ ഹര്‍ഷുലിനെ അടുത്തെത്തി അഭിവാദ്യം ചെയ്യുക എന്ന പതിവുമുണ്ട്. ഇന്നലെ ആ ഊഴം കളിയിലെ താരമായ ആന്ദ്രെ റസലിനായിരുന്നു. ഹര്‍ഷുലിനെ അടുത്തെത്തി ആലിംഗനം ചെയ്തശേഷം തനിക്ക് ലഭിച്ച തനിക്ക് ലഭിച്ച് മൊമെന്റോയും അദ്ദേഹത്തിന് കൈമാറിയാണ് റസല്‍ ആരാധകരുടെ കൈയടി വാങ്ങിയത്. റസലില്‍ നിന്ന് ലഭിച്ച സമ്മാനത്തിന്റെ സന്തോഷം ഹര്‍ഷുലിന്റെ മുഖത്ത് പ്രകടമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍