
മുംബൈ: 'യോര്‍ക്കറുകള്‍ എന്നുമെനിക്ക് ഹരമായിരുന്നു' എന്നുപറഞ്ഞ് പന്തെറിയാനെത്തിയ ജസ്‌പ്രീത് ബുംറയ്‌ക്കെതിരെ ഒരു കൂറ്റന്‍ സിക്‌സര്‍. അതും എം എസ് ധോണിയെ അനുകരിച്ച് ഹെലികോപ്‌റ്റര്‍ ഷോട്ടിലൂടെ. വാംഖഡെ സ്റ്റേഡിയത്തെ ഇളക്കിമറിച്ച ഇന്നിംഗ്‌സില്‍ ഋഷഭ് പന്തിന് ഏറെ പ്രശംസ ലഭിച്ചത് ഈ ഹെലികോപ്റ്റര്‍ സിക്‌സിനാണ്. അത്രകണ്ട് അനായാസമായാണ് ഫുള്‍ ലെങ്‌ത് പന്തില്‍ ഋഷഭ് ഈ ഷോട്ട് കളിച്ചത്.
ഡല്‍ഹി ഇന്നിംഗ്‌സിലെ 18-ാം ഓവറിലെ നാലാം പന്തിലായിരുന്നു ഈ പന്താട്ടം. ബുംറയെയും കമന്‍റേറ്റര്‍മാരെയും അതിശയിപ്പിച്ച് പന്ത് ഗാലറിയിലെത്തിയപ്പോള്‍ വാംഖഡെ പ്രകമ്പനം കൊണ്ടു. സമൂഹമാധ്യമങ്ങളില്‍ ഇതിനകം ഈ ഹെലികേപ്‌റ്റര്‍ ഷോട്ടിന്‍റെ ദൃശ്യം വൈറലായിക്കഴിഞ്ഞു.
ഡല്‍ഹി ക്യാപിറ്റല്‍സിനായി കൂറ്റനടി പുറത്തെടുത്ത ഋഷഭ് പന്ത് 18 പന്തില്‍ അമ്പത് തികച്ചു. അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ ഋഷഭ് 27 പന്തില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പന്തിന്‍റെ മികവില്‍ ഡല്‍ഹി 20 ഓവറില്‍ ആറ് വിക്കറ്റിന് 213 റണ്‍സെടുത്തു. മുംബൈയുടെ പേസ് എക്‌സ്‌പ്രസ് ജസ്‌പ്രീത് ബുംറ വരെ പന്തിന്‍റെ ബാറ്റില്‍ നിന്ന് തല്ലുവാങ്ങി. മറുപടി ബാറ്റിംഗില്‍ യുവി പൊരുതിയെങ്കിലും 37 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!