ട്വിറ്ററിലും തരംഗമായി റസലാട്ടം; വെടിക്കെട്ട് ഇന്നിംഗ്‌സ് ട്രെന്‍റിംഗില്‍ മുന്നില്‍!

Published : Apr 12, 2019, 05:59 PM ISTUpdated : Apr 12, 2019, 06:01 PM IST
ട്വിറ്ററിലും തരംഗമായി റസലാട്ടം; വെടിക്കെട്ട് ഇന്നിംഗ്‌സ് ട്രെന്‍റിംഗില്‍ മുന്നില്‍!

Synopsis

ആരാധക മനസില്‍ മാത്രമല്ല, സമൂഹമാധ്യമങ്ങളിലും റസലിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് വമ്പന്‍ ഹിറ്റാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ഐപിഎല്‍ 12-ാം എഡിഷനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ വെറും 13 പന്തില്‍ 48 റണ്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ നേടിയ ഈ വീരോചിത ഒന്നിംഗ്‌സ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. ആരാധക മനസില്‍ മാത്രമല്ല, സമൂഹമാധ്യമമായ ട്വിറ്ററിലും റസലിന്‍റെ ഈ തകര്‍പ്പന്‍ ഇന്നിംഗ്‌സ് വമ്പന്‍ ഹിറ്റാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

ട്വിറ്ററില്‍ ഐപിഎല്‍ രണ്ടാം ആഴ്‌ചയിലെ ട്രെന്‍റിംഗ് വിഷയം റസലാട്ടമാണ്. ട്വിറ്റര്‍ ഇന്ത്യ പുറത്തുവിട്ട കണക്കാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ കുറഞ്ഞ റണ്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പേസര്‍ സാം കറന്‍റെ ഡല്‍ഹിക്കെതിരായ ഹാട്രിക്കുമാണ് ട്വിറ്ററിലെ മറ്റ് ട്രെന്‍റിംഗ് വിഷയങ്ങള്‍.

മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരമാണ് ട്വിറ്ററില്‍ കൂടുതല്‍ എന്‍ഗേജ്‌മെന്‍റ് സൃഷ്ടിച്ചത് എന്നും റിപ്പോര്‍ട്ട് പറയുന്നു. ട്വിറ്റര്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്‌പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍