റസലാട്ടം പോലൊരു ഗില്ലാട്ടം; യുവ താരത്തെ പ്രശംസ കൊണ്ട് മൂടി ക്രിക്കറ്റ് പ്രേമികള്‍

Published : Apr 12, 2019, 09:35 PM ISTUpdated : Apr 12, 2019, 09:44 PM IST
റസലാട്ടം പോലൊരു ഗില്ലാട്ടം; യുവ താരത്തെ പ്രശംസ കൊണ്ട് മൂടി ക്രിക്കറ്റ് പ്രേമികള്‍

Synopsis

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ശുഭ്‌മാന്‍ ഗില്‍ ബാറ്റ് കൊണ്ട് നൃത്തമാടുകയായിരുന്നു.

കൊല്‍ക്കത്ത: ടി20യില്‍ ഓപ്പണറായി അവസരം ലഭിച്ചപ്പോള്‍ അത് മുതലാക്കുന്ന തകര്‍പ്പന്‍ ഇന്നിംഗ്‌സ്. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ശുഭ്‌മാന്‍ ഗില്‍ ബാറ്റ് കൊണ്ട് നൃത്തമാടുകയായിരുന്നു. ആന്ദ്രേ റസലിനെ ഓര്‍മ്മിപ്പിച്ച് വേഗത്തില്‍ അര്‍ദ്ധ സെഞ്ചുറി. ഗില്ലിന്‍റെ ഈ ഗംഭീര ഇന്നിംഗ്‌സിനെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. 

34 പന്തിലായിരുന്നു 19കാരനായ ഗില്ലിന്‍റെ രണ്ടാം ഐപിഎല്‍ അര്‍ദ്ധ സെഞ്ചുറി. എന്നാല്‍ അമ്പത് പിന്നിട്ടതിന് പിന്നാലെ ഗില്‍ കത്തിക്കയറി. പുറത്താകുമ്പോള്‍ 39 പന്തില്‍ 65 റണ്‍സെടുത്തിരുന്നു ഗില്‍. ഏഴ് ഫോറും രണ്ട് സിക്‌സും അതിര്‍ത്തിയിലേക്ക് പറന്നപ്പോള്‍ സ്‌ട്രൈക്ക് റേറ്റ് 166.67. കീമോ പോളിന്‍റെ 15-ാം ഓവറിലെ രണ്ടാം പന്തില്‍ നാലാമനായാണ് ഗില്‍ പുറത്തായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍