
ചെന്നൈ: ഐപിഎല്ലില്‍ മോശം പ്രകടനമാണ് മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍ തുടരുന്നത്. ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 147 റണ്‍സ് മാത്രമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ നേടിയത്. ഇതോടെ വാട്‌സണെ മാറ്റി ഇന്ത്യന്‍ താരത്തിന് ഓപ്പണിംഗില്‍ അവസരം നല്‍കണമെന്ന ആവശ്യം ഉയരുകയാണ്.
വാട്‌സണ് പകരം ഇന്ത്യന്‍ താരം മുരളി വിജയ്‌ക്ക് അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹേമങ് ബദാനി അവശ്യപ്പെട്ടു. 'ധോണി മാത്രമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി റണ്‍സ് കണ്ടെത്തുന്നത്. ഫോമിലല്ലാത്ത വാട്‌സണ് പകരം വിജയ്‌യെ കളിപ്പിക്കണം. മധ്യനിരയില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമില്ല, എന്നാല്‍ താരങ്ങള്‍ ഉത്തരവാദിത്വം കാട്ടണം. ഒരു താരത്തെ മാത്രം ആശ്രയിച്ച് ടീമിന് കിരീടം നേടാന്‍ കഴിയില്ലെന്നും ബദാനി പറഞ്ഞു.
മികച്ച ഫോമിലുള്ള ധോണി ഒന്‍പത് മത്സരങ്ങളില്‍ 314 റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ സ്ഥാനക്കാരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 10 മത്സരങ്ങളില്‍ ഏഴെണ്ണം ജയിച്ച ചെന്നൈയ്ക്ക് 14 പോയിന്‍റുണ്ട്. രണ്ടാം സ്ഥാനത്തുള്ള മുംബൈയ്‌ക്കും മൂന്നാമതുള്ള ഡല്‍ഹിക്കും ഇത്രതന്നെ മത്സരങ്ങളില്‍ 12 പോയിന്‍റുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!