
ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി കാപിറ്റല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഡല്‍ഹി സന്ദീപ് ലമിച്ചാനെയ്ക്ക് പകരം ക്രിസ് മോറിസിനെ ഉള്‍പ്പെടുത്തി. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.
രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ ജയ്‌പൂരിലാണ് മത്സരം. അജിങ്ക്യ രഹാനെയ്ക്ക് പകരം ക്യാപ്റ്റനായ സ്റ്റീവ് സ്മിത്തിന് കീഴില്‍ രാജസ്ഥാന്‍റെ രണ്ടാം മത്സരമാണിത്. പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി മൂന്നും രാജസ്ഥാന്‍ ഏഴും സ്ഥാനത്താണ്. ഇതുവരെ ഏറ്റുമുട്ടിയ 18 കളിയില്‍ 11ല്‍ രാജസ്ഥാനും ഏഴില്‍ ഡല്‍ഹിയും ജയിച്ചു.
ഡല്‍ഹി കാപിറ്റല്‍സ്
Prithvi Shaw, Shikhar Dhawan, Shreyas Iyer(c), Rishabh Pant(w), Colin Ingram, Chris Morris, Sherfane Rutherford, Axar Patel, Kagiso Rabada, Amit Mishra, Ishant Sharma
രാജസ്ഥാന്‍ റോയല്‍സ്
Ajinkya Rahane, Sanju Samson(w), Steven Smith(c), Ben Stokes, Riyan Parag, Ashton Turner, Stuart Binny, Shreyas Gopal, Jofra Archer, Jaydev Unadkat, Dhawal Kulkarni
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!