
ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു എം എസ് ധോണി. ലോകകപ്പിന് മുന്‍പ് തന്‍റെ ഫോമും ഫിറ്റ്‌നസും വ്യക്തമാക്കുന്ന വെടിക്കെട്ട് ഇന്നിംഗ്‌സ്. ചെന്നൈ ഒരു റണ്ണിന് തോറ്റെങ്കിലും 48 പന്തില്‍ 84 റണ്‍സെടുത്ത ധോണിയായിരുന്നു ബാംഗ്ലൂരിനെതിരായ മത്സരത്തിലെ ഹീറോ.
ധോണിയുടെ ഇന്നിംഗ്‌സ് കണ്ട ആരാധകര്‍ക്ക് ആവേശം അടക്കാനായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ ധോണിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചാണ് ആരാധകര്‍ ആവേശം കൂട്ടിയത്. നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയും മറക്കൂ, എം എസ് ധോണിയെ പ്രധാനമന്ത്രിയാക്കൂ എന്നായിരുന്നു ഒരു ആരാധകന്‍റെ ട്വീറ്റ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വോട്ട് ധോണിക്ക് തന്നെയെന്ന് മറ്റൊരു ആരാധകന്‍റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!