ബെയര്‍സ്റ്റോയ്ക്ക് വെടിക്കെട്ട് സെഞ്ചുറി; സണ്‍റൈസേഴ്‌സ് കൂറ്റന്‍ സ്‌കോറിലേക്ക്

Published : Mar 31, 2019, 05:12 PM ISTUpdated : Mar 31, 2019, 05:15 PM IST
ബെയര്‍സ്റ്റോയ്ക്ക് വെടിക്കെട്ട് സെഞ്ചുറി; സണ്‍റൈസേഴ്‌സ് കൂറ്റന്‍ സ്‌കോറിലേക്ക്

Synopsis

സണ്‍റൈസേഴ്‌സ് കൂറ്റന്‍ സ്‌കോറിലേക്ക്. ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ 52 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.

ഹൈദരാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് കൂറ്റന്‍ സ്‌കോറിലേക്ക്. ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ 52 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. സഹ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അര്‍ദ്ധ സെഞ്ചുറി തികച്ച് മുന്നേറുകയാണ്. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 184 റണ്‍സ് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. വാര്‍ണര്‍(69), ബെയര്‍സ്റ്റോ(114) എന്നിങ്ങനെയാണ് സ്‌കോര്‍. 

ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ആദ്യ രണ്ട് മത്സരത്തിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടിരുന്നു. ഹൈദരാബാദിന് ഒരു ജയവും തോല്‍വിയുമാണുള്ളത്. 

പരിക്കേറ്റതിനാല്‍ ഹൈദരാബാദിന്റെ സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ന് കളിക്കില്ല. ഭുവനേശ്വര്‍ കുമാറാണ് ടീമിനെ നയിക്കുന്നത്. വില്യംസണ് പകരം ദീപക് ഹൂഡ ടീമിലെത്തി. നദീമിന് പകരം മുഹമ്മദ് നബി ടീമിലെത്തി. ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. നവ്ദീപ് സൈനിക്ക് പകരം പ്രയാസ് ബര്‍മന്‍ ടീമിലെത്തി. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍