ആദ്യ ജയത്തിന് അടവുമാറ്റി കോലി; നെറ്റ്‌സില്‍ വമ്പന്‍ പരീക്ഷണങ്ങള്‍- വീഡിയോ

Published : Apr 12, 2019, 06:44 PM IST
ആദ്യ ജയത്തിന് അടവുമാറ്റി കോലി; നെറ്റ്‌സില്‍ വമ്പന്‍ പരീക്ഷണങ്ങള്‍- വീഡിയോ

Synopsis

ആദ്യ ജയത്തിനായി നെറ്റ്‌സില്‍ വമ്പന്‍ പരീക്ഷണങ്ങളാണ് നായകന്‍ വിരാട് കോലി നടത്തുന്നത്. പതിവില്‍ നിന്ന് വ്യത്യസ്‌തമായി സ്വിച്ച് ഹിറ്റ് അടക്കമുള്ള ഷോട്ടുകളാണ് കോലി പരീക്ഷിച്ചത്.   

മൊഹാലി: ഐപിഎല്‍ 12-ാം എഡിഷനില്‍ ഇതുവരെ വിജയിക്കാന്‍ കഴിയാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കിംഗ്‌സ് ഇലവനെതിരായ അടുത്ത മത്സരത്തില്‍ ജയിക്കാതെ ബാംഗ്ലൂരിന് പിടിച്ചുനില്‍ക്കാനാവില്ല. ആദ്യ ജയത്തിനായി നെറ്റ്‌സില്‍ വമ്പന്‍ പരീക്ഷണങ്ങളാണ് നായകന്‍ വിരാട് കോലി നടത്തുന്നത്.

മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന് മുന്നോടിയായി കോലി പരിശീലനം നടത്തി. പതിവില്‍ നിന്ന് വ്യത്യസ്‌തമായി സ്വിച്ച് ഹിറ്റ് അടക്കമുള്ള ഷോട്ടുകളാണ് കോലി പരീക്ഷിച്ചത്. എന്നാല്‍ കോലിയുടെ സ്വിച്ച് ഹിറ്റ് ശ്രമങ്ങള്‍ ഫലിക്കുമോ എന്ന് കിംഗ്‌സ് ഇലവനെതിരായ മത്സരത്തില്‍ അറിയാം. 

കോലിയുടെ പരിശീലന ദൃശ്യങ്ങള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. ആറ് മത്സരങ്ങളും പരാജയപ്പെട്ട ബാംഗ്ലൂര്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. ഈ സീസണില്‍ ആറ് കളിയില്‍ 203 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ശനിയാഴ്‌ചയാണ് കിംഗ്‌സ് ഇലവന്‍- റോയല്‍ ചലഞ്ചേഴ്‌സ് മത്സരം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍