ഐപിഎല്‍ ഫൈനല്‍ ചെപ്പോക്കിന് നഷ്ടമായേക്കും; മുന്നറിയിപ്പുമായി ബിസിസിഐ

Published : Apr 09, 2019, 10:48 AM ISTUpdated : Apr 09, 2019, 10:50 AM IST
ഐപിഎല്‍ ഫൈനല്‍ ചെപ്പോക്കിന് നഷ്ടമായേക്കും; മുന്നറിയിപ്പുമായി ബിസിസിഐ

Synopsis

ഐപിഎല്‍ ഫൈനല്‍ ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുമെന്ന മുന്നറിയിപ്പുമായി ബിസിസിഐ. 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 12-ാം എഡിഷന്‍ ഫൈനല്‍ ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുമെന്ന മുന്നറിയിപ്പുമായി ബിസിസിഐ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ മൂന്ന് സ്റ്റാന്‍ഡുകള്‍ക്ക് ചെന്നൈ കോര്‍പ്പറേഷന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതാണ് കാരണം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ ഒരാഴ്‌ചത്തെ സമയം തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ നല്‍കി. 

മെയ് 12നാണ് ഐപിഎല്‍ ഫൈനല്‍. ചെപ്പോക്കിലെ ഒഴിഞ്ഞ സ്റ്റാന്‍ഡുകള്‍ 2012 മുതലുള്ള പ്രശ്‌നമാണ്. 2012 ഡിസംബറില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മാത്രമാണ് ഈ സ്റ്റാന്‍ഡുകളില്‍ കാണികളെ അനുവദിച്ചത്. മൂന്ന് സ്റ്റാന്‍ഡുകളിലുമായി 12,000 കാണികള്‍ക്കുള്ള സൗകര്യമാണുള്ളത്. ഐപിഎല്ലില്‍ പ്ലേ ഓഫ് യോഗ്യത നേടുകയാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഹോം ആനുകൂല്യം നഷ്ടമാകുന്നത് കാണാനാഗ്രഹമില്ലെന്ന് ഒരു ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോട് പറഞ്ഞു.

സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന് ഒരാഴ്‌ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടാനായില്ലെങ്കില്‍ ഫൈനല്‍ ഹൈദരാബാദിലേക്കും പ്ലേ ഓഫും എലിമിനേറ്ററും ബെംഗളൂരുവിലേക്കും മാറ്റുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍