ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ചുറിയടിച്ച് ജഡേജ

Published : Apr 12, 2019, 12:35 PM IST
ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ചുറിയടിച്ച് ജഡേജ

Synopsis

ഐ പി എല്ലിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇടംകൈയൻ സ്പിന്നറാണ് ജഡേജ. നൂറ്റി അറുപത്തിയൊന്നാം മത്സരത്തിലാണ് നേട്ടം.

ജയ്പൂര്‍: ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരം രവീന്ദ്ര ജഡേജ 100 വിക്കറ്റ് ക്ലബിൽ. രാജസ്ഥാൻ റോയൽസിനെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ജഡേജ വിക്കറ്റ് വേട്ടയിൽ സെഞ്ച്വറി ക്ലബിൽ എത്തിയത്.

രാഹുൽ ത്രിപാഠിയെയും സ്റ്റീവ് സ്മിത്തിനെയുമാണ് പുറത്താക്കിയത്. ഐ പി എല്ലിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇടംകൈയൻ സ്പിന്നറാണ് ജഡേജ. നൂറ്റി അറുപത്തിയൊന്നാം മത്സരത്തിലാണ് നേട്ടം.

ഐപിഎല്ലിൽ നൂറ് വിക്കറ്റ് ക്ലബിലെത്തുന്ന ആറാമത്തെ സ്പിന്നറാണ് ജഡേജ. 113 കളിയിൽ 157 വിക്കറ്റ് നേടിയ ലസിത് മലിംഗയാണ് പട്ടികയിൽ ഒന്നാമൻ. 149 വിക്കറ്റുമായി അമിത് മിശ്ര രണ്ടും 144 വിക്കറ്റുമായി പിയുഷ് ചൗള മൂന്നും സ്ഥാനത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍