മുംബൈക്കെതിരെ പഞ്ചാബിന് ടോസ്

Published : Mar 30, 2019, 03:44 PM ISTUpdated : Mar 30, 2019, 03:53 PM IST
മുംബൈക്കെതിരെ പഞ്ചാബിന് ടോസ്

Synopsis

ബംഗലൂരുവിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് മുംബൈ ഇറങ്ങുന്നത്.

ചണ്ഡീഗഡ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങിയത്. വരുണ്‍ ആരോണിന് പകരം മുരുഗന്‍ അശ്വിന്‍ പഞ്ചാബിന്റെ അന്തിമ ഇലവനിലെത്തി.

ബംഗലൂരുവിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് മുംബൈ ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷന് അവസരം നല്‍കുമെന്ന് കരുതിയെങ്കിലും മുംബൈ സൂര്യകുമാര്‍ യാദവിനെ തന്നെ നിലനിര്‍ത്തി.

ഐപിഎല്ലില്‍ രാജസ്ഥാനെതിരായ ആദ്യ മത്സരം വിവാദങ്ങളുടെ അകമ്പടിയോടെ ജയിച്ച പഞ്ചാബ് രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റിരുന്നു. മുംബൈ ആകട്ടെ ഡല്‍ഹിയോട് ആദ്യ മത്സരം തോറ്റെങ്കിലും വിവാദ നോ ബോളില്‍ ബംഗലൂരുവിനെതിരെ ജയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍