
കൊല്‍ക്കത്ത: പരുക്കേറ്റ ദക്ഷിണാഫ്രിക്കന്‍ പേസര്‍ റിച്ച് നോര്‍ജേയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഓസ്‌ട്രേലിയന്‍ പേസര്‍ മാറ്റ് കെല്ലിനെ കൊല്‍ക്കത്തന്‍ ടീം പാളയത്തിലെത്തിച്ചു.
ഇരുപത്തിയഞ്ചുകാരനായ മാറ്റ് കെല്ലി ബിഗ് ബാഷ് ടി20 ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേര്‍സിനായി കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 16 മത്സരങ്ങളും അഞ്ച് ലിസ്റ്റ് ലിസ്റ്റ് എ മത്സരങ്ങളും കെല്ലി കളിച്ചിട്ടുണ്ട്. ടി20യില്‍ 12 മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ ആദ്യമായാണ് എത്തുന്നത്.
ചുമലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് തന്‍റെ ആദ്യ ഐപിഎല്‍ സീസണ്‍ നോര്‍ജെയ്ക്ക് കണ്ണീരായത്. വെള്ളിയാഴ്‌ച ഈഡന്‍ ഗാര്‍ഡന്‍സില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറ് മത്സരങ്ങളില്‍ നാല് ജയവുമായി രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!