
ബെംഗളൂരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് വേട്ട. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി(49 പന്തില്‍ 84) നേടിയ കോലി ഒരുപിടി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി. ഐപിഎല്‍ കരിയറിലെ 35-ാം അര്‍ദ്ധ സെഞ്ചുറിയാണ് കോലി നേടിയത്.
ഐപിഎല്‍ റണ്‍വേട്ടയില്‍ സുരേഷ് റെയ്‌നയെ(5086) മറികടന്ന കോലി തന്‍റെ സമ്പാദ്യം 5110ലെത്തിച്ചു. ടി20 ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലുമെത്തി കോലി. 30 വയസും 151 ദിവസവും പ്രായമുള്ളപ്പോഴാണ് കോലി 8000 ക്ലബിലെത്തിയത്. ഇന്നിംഗ്‌സുകള്‍ പരിഗണിച്ചാല്‍ ഗെയ്‌ലിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനും കോലിക്കായി.
ടി20യില്‍ നായകനായി കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി കോലി. ഗൗതം ഗംഭീറിനെ(4242) മറികടന്ന കോലിക്ക് മുന്നില്‍ എം എസ് ധോണി(5375) മാത്രമാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!