
ബംഗളൂരു: ഡിവില്ലിയേഴ്‌സ് ഒരിക്കല്‍കൂടി കൊടുങ്കാറ്റായപ്പോള്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 203 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 202 റണ്‍സെടുത്തത്. ഡിവില്ലിയേഴ്‌സ് (44 പന്തില്‍ പുറത്താവാതെ 82) മാര്‍കസ് സ്‌റ്റോയിനിസ് (34 പന്തില്‍ പുറത്താവാതെ 46) എന്നിവരാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. പാര്‍ത്ഥിവ് പട്ടേല്‍ (24 പന്തില്‍ 43) മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു.
സ്‌കോര്‍ 35ല്‍ ബാംഗ്ലൂരിന് വിരാട് കോലിയെ (എട്ട് പന്തില്‍ 13) നഷ്ടമായി. ഷമിക്കായിന്നു വിക്കറ്റ്. 6.2 ഓവറില്‍ സ്‌കോര്‍ 71ല്‍ നില്‍ക്കെ പാര്‍ത്ഥിവും മടങ്ങി. മുരുകന്‍ അശ്വിന്‍ പന്തില്‍ ആര്‍. അശ്വിന് ക്യാച്ച് നല്‍കി മടങ്ങി. മൊയീന്‍ അലി (5 പന്തില്‍ 4), അക്ഷ്ദീപ് നാഥ് (7 പന്തില്‍ 3) എന്നിവര്‍ പെട്ടന്ന് മടങ്ങി. എന്നാല്‍ സ്റ്റോയിനിസിന്റെ ഇന്നിങ്‌സ് ബാംഗ്ലൂരിനെ 200 കടത്തുകയായിരുന്നു.
ഏഴ് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. സ്‌റ്റോയിനിസ് മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. ഷമി, മുരുകന്‍ അശ്വിന്‍, ആര്‍. അശ്വിന്‍, ഹര്‍ഡസ് വില്‍ജോന്‍ എന്നിവരാണ് പഞ്ചാബിനായി വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!