മോദിയെയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കു എന്ന് അരാധകന്‍; കൈയടിച്ച് ക്രിക്കറ്റ് ലോകം

Published : Apr 22, 2019, 11:16 AM IST
മോദിയെയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കു എന്ന് അരാധകന്‍; കൈയടിച്ച് ക്രിക്കറ്റ് ലോകം

Synopsis

മോദിയെയയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കൂ എന്നായിരുന്നു ദ്വിവേദിയുടെ ട്വീറ്റ്. ഇതിന് പിന്തുണച്ച് ക്രിക്കറ്റ് ലോകത്തു നിന്നും നിരവധിപേരെത്തുകയും ചെയ്തു.

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ധോണി പുറത്തെടുത്ത സൂപ്പര്‍മാന്‍ പ്രകടനത്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം. തെരഞ്ഞെടുപ്പ് കാലത്ത് ആരാധകന്‍ വിശ്വാസ് ദ്വിവേദിയെന്ന ആരാധകന്‍ കുറിച്ച ട്വീറ്റ് കൂടുതല്‍ ശ്രദ്ധേയമായി.

മോദിയെയയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കൂ എന്നായിരുന്നു ദ്വിവേദിയുടെ ട്വീറ്റ്. ഇതിന് പിന്തുണച്ച് ക്രിക്കറ്റ് ലോകത്തു നിന്നും നിരവധിപേരെത്തുകയും ചെയ്തു. കൈയിലുള്ള വിഭവങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ധോണിയെ അല്ലാതെ മറ്റാരെ പ്രധാനമന്ത്രിയാക്കിയാല്‍ രാജ്യത്തിന് നേട്ടമേ ഉണ്ടാകൂ എന്നായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്.

ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഉമേഷ് യാദവ് എറിഞ്ഞ ഓവറില്‍ 26 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്ന് സിക്സറും ഒരു ഫോറും അടക്കം 24 റണ്‍സാണ് ധോണി അടിച്ചെടുത്തത്. അവസാന പന്തില്‍ സിംഗിളെടുക്കാന്‍ ശ്രമിച്ചെങ്കിലും ഷര്‍ദ്ദൂല്‍ ഠാക്കൂര്‍ റണ്ണൗട്ടായതോടെ ചെന്നൈ ഒരു റണ്ണിന് തോറ്റു. 48 പന്തില്‍ 84 റണ്‍സുമായി  ധോണി പുറത്താകാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍