മുത്തശ്ശിയായ ആരാധികയുടെ ഹൃദയം തൊട്ട് ധോണി

Published : Apr 04, 2019, 01:25 PM IST
മുത്തശ്ശിയായ ആരാധികയുടെ ഹൃദയം തൊട്ട് ധോണി

Synopsis

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരശേഷം തന്നെക്കാണാന്‍ ഏറെ നേരം കാത്തിരുന്ന മുത്തശ്ശിയായ ആരാധികയെ നിരാശയാക്കാതെ ധോണി ഡ്രസ്സിംഗ് റൂമിന്റെ പടികളിറങ്ങിവന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് എംഎസ് ധോണി. ആരാധകരെ ഒരിക്കലും നിരാശരാക്കാത്ത ധോണിയുടെ വലിയ മനസ് തന്നെയാണ് അതിന് കാരണം. പരിശീലനത്തിനിടയിലോ ഹോട്ടലിലോ, മത്സരത്തിനിടയിലോ ഒന്നും തന്നെ കാണാനെത്തുന്ന ആരാധകരെ ധോണി ഒരിക്കലും നിരാശരാക്കാറുമില്ല.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരശേഷം തന്നെക്കാണാന്‍ ഏറെ നേരം കാത്തിരുന്ന മുത്തശ്ശിയായ ആരാധികയെ നിരാശയാക്കാതെ ധോണി ഡ്രസ്സിംഗ് റൂമിന്റെ പടികളിറങ്ങിവന്നു.പിന്നെ മുത്തശ്ശിയായ ആരാധകിയ്ക്കും കൂടെയുണ്ടായിരുന്ന കുഞ്ഞ് ആരാധകിയ്ക്കും ഒപ്പം നിന്ന് സെല്‍ഫി എടുത്തു. മുത്തശ്ശിക്ക് ധോണി ഒപ്പിട്ട ചെന്നൈയുടെ ജേഴ്സി കൈമാറുകയും ചെയ്തു.

ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്കുശേഷം മുംബൈയോട് ചെന്നൈ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 170 റണ്‍സടിച്ചപ്പോള്‍ ചെന്നൈക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍