ഇന്ന് ജയിച്ചാല്‍ ധോണിക്ക് റെക്കോര്‍ഡ്; നേട്ടത്തിലെത്തുന്ന ആദ്യ നായകനാകും!

Published : Apr 11, 2019, 02:42 PM IST
ഇന്ന് ജയിച്ചാല്‍ ധോണിക്ക് റെക്കോര്‍ഡ്; നേട്ടത്തിലെത്തുന്ന ആദ്യ നായകനാകും!

Synopsis

രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചാല്‍ ധോണിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്. ചരിത്ര നേട്ടത്തിലെത്തുന്ന ആദ്യ നായകനാകും ധോണി. 

ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി ഇറങ്ങുന്നത് ചരിത്രനേട്ടത്തിനായി. ഇന്ന് വിജയിച്ചാല്‍ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും എം എസ് ധോണി. 165 മത്സരങ്ങളില്‍ നായകനായ ധോണി ഇതില്‍ 99 മത്സരങ്ങളിലും വിജയിച്ചു. 60.36 ആണ് ധോണിയുടെ വിജയശതമാനം. 

പട്ടികയില്‍ രണ്ടാമതുള്ള ഗൗതം ഗംഭീറിനെക്കാള്‍ 28 വിജയങ്ങള്‍ കൂടുതലാണിത്. 129 മത്സരങ്ങളില്‍ 71 വിജയങ്ങളാണ് ഗംഭീറിന്‍റെ പേരിലുള്ളത്. 

ജയ്‌പൂരില്‍ രാത്രി എട്ടിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ അഞ്ച് വിജയങ്ങളുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഒരു ജയം മാത്രമുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍