'അഭിനന്ദനങ്ങള്‍ ഡാഡി, ഈ ജയം മമ്മിക്കുള്ള പിറന്നാള്‍ സമ്മാനം'; ആശംസകളുമായി ജൂനിയര്‍ പൊള്ളാര്‍ഡ്

Published : Apr 11, 2019, 01:23 PM ISTUpdated : Apr 11, 2019, 01:31 PM IST
'അഭിനന്ദനങ്ങള്‍ ഡാഡി, ഈ ജയം മമ്മിക്കുള്ള പിറന്നാള്‍ സമ്മാനം'; ആശംസകളുമായി ജൂനിയര്‍ പൊള്ളാര്‍ഡ്

Synopsis

മത്സരശേഷം ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ കൈമാറി കീറോണ്‍ പൊള്ളാര്‍ഡ്. ഇന്നലെയായിരുന്നു പൊള്ളാര്‍ഡിന്‍റെ ഭാര്യ ജെന്നയുടെ പിറന്നാള്‍.

മുംബൈ: കീറോണ്‍ പൊള്ളാര്‍ഡ് സംഹാരതാണ്ഡവമാടുമ്പോള്‍ കാഴ്‍‌ചക്കാരനായി ഗാലറിയില്‍ മകനുണ്ടായിരുന്നു. മത്സരശേഷം പപ്പയ്‌ക്കരികില്‍ ഓടിയെത്തിയ ജൂനിയര്‍ പൊള്ളാര്‍ഡ് പിതാവിനെ പ്രശംസകൊണ്ട് മൂടി. 'അഭിനന്ദനങ്ങള്‍ ഡാഡി, ഈ ജയം മമ്മിക്കുള്ള പിറന്നാള്‍ സമ്മാനമാണ്' എന്നായിരുന്നു ജൂനിയര്‍ പൊള്ളാര്‍ഡിന്‍റെ വാക്കുകള്‍.

മകനെ തോളിലേറ്റി മുത്തംകൊടുത്താണ് പൊള്ളാര്‍ഡ് സ്‌നേഹം പ്രകടിപ്പിച്ചത്. ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ കൈമാറുകയും ചെയ്തു പൊള്ളാര്‍ഡ്. ഇന്നലെയായിരുന്നു പൊള്ളാര്‍ഡിന്‍റെ ഭാര്യ ജെന്നയുടെ പിറന്നാള്‍. മത്സരശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. ഈ വീഡിയോ ഇതിനകം ഐപിഎല്‍ പ്രേമികളുടെ മനം കവര്‍ന്നിട്ടുണ്ട്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മത്സരത്തില്‍ 31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡ‍ാണ് മുംബൈയ്ക്ക് മൂന്ന് വിക്കറ്റിന്‍റെ അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്കോര്‍- കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ കെ എല്‍ രാഹുലും(100) ക്രിസ് ഗെയ്‌ലുമാണ്(63) മികച്ച സ്കോറിലെത്തിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍