ഇതൊക്കെ എന്ത് !മുംബൈ ടീമിലെ 'കണ്ണന്‍ സ്രാങ്കാ'യി സൂര്യകുമാര്‍ യാദവ്

Published : Apr 09, 2019, 05:59 PM IST
ഇതൊക്കെ എന്ത് !മുംബൈ ടീമിലെ 'കണ്ണന്‍ സ്രാങ്കാ'യി സൂര്യകുമാര്‍ യാദവ്

Synopsis

മുംബൈ ഇന്ത്യന്‍സ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോക്ക് താഴെ ഇത് യഥാര്‍ഥ വീഡിയോ ആണോ സംശയമുന്നയിച്ചും ആരാധകര്‍ എത്തിയിട്ടുണ്ട്.

മുംബൈ: മായാവി സിനിമയിലെ സലീംകുമാറിന്റെ കണ്ണന്‍ സ്രാങ്കിനെ ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ആരാധകര്‍ മറന്നാലും ട്രോളന്‍മാര്‍ മറക്കില്ല. ഏതാണ്ട് കണ്ണന്‍ സ്രാങ്കിനെ അനുസ്മരിപ്പിച്ച പ്രകടനം പുറത്തെടുത്തിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്. ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ഡാര്‍ട്ടിലേക്ക്(വൃത്താകൃതിയിലുള്ള പലക) നോക്കുകപോലും ചെയ്യാതെ അതിന്റെ മധ്യത്തില്‍ തന്നെ അമ്പെയ്ത് കൊള്ളിച്ച് കണ്ണന്‍ സ്രാങ്കിനെപ്പോലെ ഇതൊക്കെ എന്തെന്ന ഭാവത്തില്‍ മടങ്ങിപ്പോവുന്ന സൂര്യകുമാര്‍ യാദവിന്റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തത്.

മുംബൈ ഇന്ത്യന്‍സ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോക്ക് താഴെ ഇത് യഥാര്‍ഥ വീഡിയോ ആണോ സംശയമുന്നയിച്ചും ആരാധകര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇത് യഥാര്‍ത്ഥ വീഡിയോ ആണെന്നും മുംബൈയുടെ ശക്തിയാണ് ഇത് കാണിക്കുന്നതെന്ന അഭിപ്രായവുമായി മുംബൈ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. അതിനിടെ നിര്‍ണായക മത്സരത്തില്‍ യുവരാജ് സിംഗിനെ കളിപ്പിക്കണമെന്നാവശ്യപ്പെട്ടും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍