ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്; യുവരാജ് പുതിയ ജേഴ്‌സിയില്‍

Published : Mar 24, 2019, 07:50 PM ISTUpdated : Mar 24, 2019, 07:58 PM IST
ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്; യുവരാജ് പുതിയ ജേഴ്‌സിയില്‍

Synopsis

ഐപിഎല്ലില്‍ ഡെല്‍ഹി കാപിറ്റല്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തെരഞ്ഞെടുത്തു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. യുവരാജ് സിങ്ങും ക്വിന്റണ്‍ ഡി കോക്കും മുംബൈ നിരയില്‍ ഇടം നേടി.

മുംബൈ: ഐപിഎല്ലില്‍ ഡെല്‍ഹി കാപിറ്റല്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തെരഞ്ഞെടുത്തു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. യുവരാജ് സിങ്ങും ക്വിന്റണ്‍ ഡി കോക്കും മുംബൈ നിരയില്‍ ഇടം നേടി. ഇതോടെ എവിന്‍ ലൂയിസ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ പുറത്തിരിക്കും. ഡല്‍ഹിക്ക് വേണ്ടി ജമ്മു &  കാശ്മീര്‍ മീഡിയം പേസര്‍ റാസിക് സലാം ഐപിഎല്ലില്‍ അരങ്ങേറും.

മുംബൈ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, യുവ്‌രാജ് സിങ്, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ബെന്‍ കട്ടിങ്, മിച്ചല്‍ മക്‌ക്ലെനാഘന്‍, റാസിക് സലാം, ജസ്പ്രീത് ബുംറ. 

ഡല്‍ഹി കാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയാസ് അയ്യര്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കോള്‍ ഇന്‍ഗ്രാം, കീമോ പോള്‍, അക്‌സര്‍ പട്ടേല്‍, രാഹുല്‍ തെവാട്ടിയ, കഗീസോ റബാദ, ട്രന്റ് ബോള്‍ട്ട്, ഇശാന്ത് ശര്‍മ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍