പഞ്ചാബിനെതിരെ രാജസ്ഥാന് 183 റണ്‍സ് വിജയലക്ഷ്യം

Published : Apr 16, 2019, 09:49 PM ISTUpdated : Apr 16, 2019, 11:35 PM IST
പഞ്ചാബിനെതിരെ രാജസ്ഥാന് 183 റണ്‍സ് വിജയലക്ഷ്യം

Synopsis

അര്‍ധസെഞ്ചുറി നേടിയെങ്കിലും 47 പന്തിലാണ് കെ എല്‍ രാഹുല്‍ 52 റണ്‍സെടുത്തത്.

ജയ്പൂര്‍: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 183 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെ എല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്.

ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-ക്രിസ് ഗെയ്ല്‍ സഖ്യം 38 റണ്‍സടിച്ച് മികച്ച അടിത്തറയിട്ടെങ്കിലും ഗെയ്‌ലിനെ(30) സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. മായങ്ക് അഗര്‍വാള്‍ 12 പന്തില്‍ 26 റണ്‍സെടുത്ത് മികച്ച തുടക്കമിട്ടെങ്കിലും ഇഷ് സോധിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അര്‍ധസെഞ്ചുറി നേടിയെങ്കിലും 47 പന്തിലാണ് കെ എല്‍ രാഹുല്‍ 52 റണ്‍സെടുത്തത്.

ആദ്യ 32 റണ്‍സില്‍ ഒറ്റ ബൗണ്ടറി മാത്രമാണ് രാഹുല്‍ നേടിയിരുന്നത്. മധ്യനിരയില്‍ 27 പന്തില്‍ 40 റണ്‍സടിച്ച ഡേവിഡ് മില്ലറും വാലറ്റത്ത് അവസാന ഓവറില്‍ നാലു പന്തില്‍ 17 റണ്‍സടിച്ച ക്യാപ്റ്റന്‍ അശ്വിനും ചേര്‍ന്നാണ് പ‍ഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. ധവാല്‍ കുല്‍ക്കര്‍ണി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ മില്ലര്‍ വീണെങ്കിലും രണ്ട് സിക്സര്‍ സഹിതം 18 റണ്‍സടിച്ച അശ്വിന്‍ പ‍ഞ്ചാബിന് മികച്ച സ്കോര്‍ ഉറപ്പാക്കി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍