
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം അവസ്ഥയിലൂടെയാണ് രാജസ്ഥാന്‍ റോയല്‍സ് കടന്നു പോകുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്‌ക്കെതിരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു തിരിച്ചടി കൂടി താരത്തെ കാത്തിരിക്കുന്നുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് താരത്തിന് വിനയായത്. 12 ലക്ഷം രൂപയാണ് താരത്തിന് ചുമത്തിയിക്കുന്നത്. ചെന്നൈയ്‌ക്കെതിരെ ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു രാജസ്ഥാന്‍. രാത്രി എട്ടിന് തുടങ്ങിയ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സ് 21.58നാണ് പൂര്‍ത്തിയായത്. മത്സരത്തില്‍ ചെന്നൈ എട്ട് റണ്‍സിന് വിജയിച്ചിരുന്നു.
നേരത്തെ, രോഹിത് ശര്‍മയ്കും കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ കാരണത്താല്‍ പിഴയടയ്ക്കേണ്ടി വന്നിരുന്നു. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത്തിന് പിഴ അടയ്‌ക്കേണ്ടി വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!