ബാറ്റ് കൊണ്ട് പൂരം; രഹാനെ സ്വന്തമാക്കിയത് റെക്കോര്‍ഡ്

By Web TeamFirst Published Apr 22, 2019, 10:08 PM IST
Highlights

വമ്പന്‍ സെഞ്ചുറിയുമായി ഐപിഎല്ലില്‍ രാജസ്ഥാന്‍ താരത്തിന്‍റെ സുപ്രധാന നേട്ടത്തിലേക്കാണ് രഹാനെ ബാറ്റേന്തിയത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍(105) നേടുന്ന താരമായി രഹാനെ.

ജയ്‌പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ മറ്റൊരു രഹാനെയെയാണ് ആരാധകര്‍ കണ്ടത്. 58 പന്തില്‍ സെഞ്ചുറി പിന്നിട്ട രഹാനെ 105 റണ്‍സുമായി പുറത്താകാതെ നിന്നു. 63 പന്ത് നേരിട്ടപ്പോള്‍ 11 ബൗണ്ടറിയും മൂന്ന് സിക്‌സും അതിര്‍ത്തിയിലേക്ക് പാഞ്ഞു. വമ്പന്‍ സെഞ്ചുറിയുമായി ഐപിഎല്ലില്‍ രാജസ്ഥാന്‍ താരത്തിന്‍റെ സുപ്രധാന നേട്ടത്തിലേക്കാണ് രഹാനെ ബാറ്റേന്തിയത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍(105) നേടുന്ന താരമായി രഹാനെ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 2015ല്‍ ഷെയ്‌ന്‍ വാട്‌സണ്‍ പുറത്താകാതെ നേടിയ 104 റണ്‍സാണ് രഹാനെ മറികടന്നത്. 

തുടക്കത്തിലെ തകര്‍ത്തടിച്ച രഹാനെ രണ്ടാം വിക്കറ്റില്‍ സ്റ്റീവ് സ്‌മിത്തിനെ കൂട്ടുപിടിച്ച് രാജസ്ഥാന് മികച്ച അടിത്തറപാകി. ഇതോടെ രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 191 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തി. സ്‌മിത്തിന്‍റെ അര്‍ദ്ധ സെഞ്ചുറിയും(32 പന്തില്‍ 50) രാജസ്ഥാന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. രണ്ടാം വിക്കറ്റില്‍ രഹാനെയും സ്‌മിത്തും 130 റണ്‍സ് ചേര്‍ത്തു. ഡല്‍ഹിക്കായി റബാഡ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 
 

click me!