താരങ്ങള്‍ക്ക് അപ്രതീക്ഷിത സമ്മാനവുമായി മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റ്

Published : Apr 22, 2019, 07:39 PM IST
താരങ്ങള്‍ക്ക് അപ്രതീക്ഷിത സമ്മാനവുമായി മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റ്

Synopsis

ഐപിഎല്ലില്‍ മിക്ക ടീമുകള്‍ക്കും ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ ഏറെക്കുറെ പ്ലേ ഓഫിലേക്ക് മുന്നേറുമെന്ന് ഉറപ്പിച്ചുക്കഴിഞ്ഞു. അതുക്കൊണ്ട് തന്നെ താരങ്ങളെ ഊര്‍ജസ്വലതയോടെ നിലനിര്‍ത്തേണ്ടതുണ്ട്.

മുംബൈ: ഐപിഎല്ലില്‍ മിക്ക ടീമുകള്‍ക്കും ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ ഏറെക്കുറെ പ്ലേ ഓഫിലേക്ക് മുന്നേറുമെന്ന് ഉറപ്പിച്ചുക്കഴിഞ്ഞു. അതുക്കൊണ്ട് തന്നെ താരങ്ങളെ ഊര്‍ജസ്വലതയോടെ നിലനിര്‍ത്തേണ്ടതുണ്ട്. അതിനായി മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റ് ഒരു തീരുമാനത്തിലെത്തി. താരങ്ങള്‍ക്ക് അവധി അനുവദിച്ചിരിക്കുകയാണ് മുംബൈ. 

26ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടാണ് മുംബൈയുടെ അടുത്ത മത്സരം. ഇതിനിടെ നാല് ദിവസങ്ങള്‍ മുംബൈക്ക് ലഭിക്കുന്നുണ്ട്. ഇത്രയും ദിവസം ആഘോഷിക്കാനാണ് ടീം മാനേജ്‌മെന്റ് താരങ്ങളോട് പറഞ്ഞിട്ടുള്ളത്. മാനേജ്‌മെന്റ് പറഞ്ഞത് ഇങ്ങനെ... ''താരങ്ങള്‍ക്കാണ് പ്രാധാന്യം. അവര്‍ക്ക് നല്‍കിയിയിട്ടുള്ള ഒരേയൊരു നിര്‍ദേശം, നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം, എന്നാല്‍ ബാറ്റിനും പന്തിനും അടുത്തേക്ക് പോലും വരരുതെന്നാണ്. നാല് ദിവസവും അവര്‍ ആഘോഷിക്കട്ടെ.'' 

ലോകകപ്പ് കളിക്കുന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിന്റെകൂടെ ഭാഗമായിട്ടാണിത്. അവര്‍ക്ക് കുടുംബവും സമയം ചെലഴിക്കാം. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ലോകകപ്പ് കളിക്കുന്ന വിദേശ താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, ലസിത് മലിംഗ എന്നിവര്‍ക്കും ഈ സമയം ഉപയോഗിക്കാമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍