തുടര്‍ തോല്‍വികള്‍, രഹാനെയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു; രാജസ്ഥാന് പുതിയ നായകന്‍

By Web TeamFirst Published Apr 20, 2019, 3:19 PM IST
Highlights

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷം വിട്ടുനിന്ന സ്മിത്ത് ഐപിഎല്ലിലൂടെ തിരിച്ചെത്തിയെങ്കിലും അന്തിമ ഇലവനില്‍ പലപ്പോഴും സ്ഥാനം ലഭിച്ചിരുന്നി

ജയ്പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വികളെത്തുടര്‍ന്ന് നായകനെ മാറ്റി രാജസ്ഥാന്‍ റോയല്‍സ്. അജിങ്ക്യാ രഹാനെയ്ക്ക് പകരം ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താകും സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ രാജസ്ഥാനെ നയിക്കുക. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും രഹാനെക്ക് തുടര്‍ന്നുള്ള മത്സരങ്ങളിലും നിര്‍ണായക റോളുണ്ടാകുമെന്ന രാജസ്ഥാന്‍ റോയല്‍സ് ഹെഡ് ഓഫ് ക്രിക്കറ്റ് സുബിന്‍ ബറുച്ച പറഞ്ഞു.

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷം വിട്ടുനിന്ന സ്മിത്ത് ഐപിഎല്ലിലൂടെ തിരിച്ചെത്തിയെങ്കിലും അന്തിമ ഇലവനില്‍ പലപ്പോഴും സ്ഥാനം ലഭിച്ചിരുന്നില്ല. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ അവസാന മത്സരത്തിലും സ്മിത്ത് രാജസ്ഥാനായി കളിച്ചിരുന്നില്ല. മത്സരത്തില്‍  നാലാമനായി ക്രീസിലിറങ്ങിയ രഹാനെയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാനുമായില്ല. എട്ടു കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

ഏപ്രില്‍ 25നുശേഷം നടക്കുന്ന മത്സരങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക് സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ സേവനം കൂടി നഷ്ടമാകുന്ന രാജസ്ഥാന് പ്ലേ ഓഫിലേക്കുള്ള പാത പോക്ക് ദുഷ്കരമാണ്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ പ്ലേ ഓഫിലെത്തിക്കാന്‍ രഹാനെക്ക് കഴിഞ്ഞിരുന്നു. 2017ല്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് നായകനായിരുന്ന സ്മിത്ത് അവരെ ഫൈനലില്‍ എത്തിച്ചിട്ടുണ്ട്.

click me!