
ജയ്പൂര്‍: ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം. ആറ് കളിയിൽ അഞ്ചിലും ജയിച്ച് ലീഗിൽ ഒന്നാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ. പരിചയസന്പന്നരായ താരനിരയാണ് ചെന്നൈയുടെ കരുത്ത്.
ബാറ്റിംഗിലും ബൗളിംഗിലും ചെന്നൈ താരങ്ങൾ ഉഗ്രൻ ഫോമിലാണ്. അഞ്ച് കളിയിൽ ഒറ്റ ജയം മാത്രമുള്ള രാജസ്ഥൻ ലീഗിൽ ഏഴാം സ്ഥാനത്താണ്. സഞ്ജു സാംസൺ പരുക്കിൽ നിന്ന് മോചിതനാവാത്തത് രാജസ്ഥാന് തിരിച്ചടിയാവും.
ഈസീസണിലെ ആദ്യ സെഞ്ച്വറി നേടിയതാരമാണ് സഞ്ജു. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, രാഹുൽ ത്രിപാഠി, ബെൻ സ്റ്റോക്സ് എന്നിവരുടെ പ്രകടനവും തൃപ്തികരമല്ല. ഇരുടീമും 21 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ചെന്നൈ 13ലും രാജസ്ഥാൻ എട്ടിലും ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!