ആവേശം അല്‍പം കൂടിപ്പോയി; മുംബൈ- പഞ്ചാബ് പോരില്‍ തമ്മിലുരസി താരങ്ങള്‍

Published : Apr 11, 2019, 12:19 PM IST
ആവേശം അല്‍പം കൂടിപ്പോയി; മുംബൈ- പഞ്ചാബ് പോരില്‍ തമ്മിലുരസി താരങ്ങള്‍

Synopsis

മുംബൈ ഇന്നിംഗ്‌സില്‍ 12-ാം ഓവറിലെ അവസാന പന്തില്‍ ഇഷാന്‍ കിഷന്‍റെ വിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്. 

മുംബൈ: ഐപിഎല്ലില്‍ ഉരസി മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബൗളര്‍ വില്‍ജോയും. മുംബൈ ഇന്നിംഗ്‌സില്‍ 12-ാം ഓവറിലെ അവസാന പന്തില്‍ ഇഷാന്‍ കിഷന്‍റെ വിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്. 

നോണ്‍ സ‌്ട്രൈക്ക് എന്‍ഡിലായിരുന്ന ഹര്‍ദികിനു നേരെ വന്ന വില്‍ജോ തുറിച്ചുനോക്കി. പിന്നാലെ ഹര്‍ദിക് എന്തോ പിറുപിറുക്കുകയും ചെയ്തു. എന്നാല്‍ വില്‍ജോ ചിരിച്ചുകൊണ്ട് നടന്നുനീങ്ങി. അടുത്ത ഓവര്‍ എറിഞ്ഞ വില്‍ജോയെ 15 റണ്‍സ് മുംബൈ താരങ്ങള്‍ അടിച്ചുകൂട്ടി. മത്സരത്തില്‍ 13 പന്തില്‍ 19 റണ്‍സാണ് ഹര്‍ദിക് അടിച്ചെടുത്തത്. 

പൊള്ളാര്‍ഡ് വെടിക്കെട്ടില്‍ മത്സരം മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റിന് വിജയിച്ചു. 31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡ‍ാണ് മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 64 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 36 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്‌ലുമാണ് മികച്ച സ്കോറിലെത്തിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍