ഐപിഎല്‍: കിങ്‌സ് ഇലവനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സിന് ആദ്യ ജയം

Published : Apr 13, 2019, 11:46 PM IST
ഐപിഎല്‍: കിങ്‌സ് ഇലവനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സിന് ആദ്യ ജയം

Synopsis

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു.

മൊഹാലി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. ബാംഗ്ലൂര്‍ 19.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തുടര്‍ച്ചയായ ആറ് തോല്‍വിക്ക് ശേഷമാണ് ബാംഗ്ലൂര്‍ വിജയിക്കുന്നത്.

വിരാട് കോലി (53 പന്തില്‍ 67), ഡിവില്ലിയേഴ്‌സ്  (38 പന്തില്‍ പുറത്താവാതെ 58) എന്നിവരാണ് ബാംഗ്ലൂരിന് വിജയം എളുപ്പമാക്കിയത്. മാര്‍കസ് സ്റ്റോയിനിസ് (16 പന്തില്‍ പുറത്താവാതെ 28) പുറത്താവാതെ നിന്നു. പാര്‍ത്ഥിവ് പട്ടേലാ (9 പന്തില്‍ 19)ണ് പുറത്തായ മറ്റൊരു താരം. 

നേരത്തെ, ക്രിസ് ഗെയ്ല്‍ പുറത്താവാതെ നേടിയ 99 റണ്‍സിന്റെ കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 173 റണ്‍സെടുത്തത്. ബാംഗ്ലൂരിന് വേണ്ടി യൂസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. പഞ്ചാബ് നിരയില്‍ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. 

കെ.എല്‍ രാഹുല്‍ (18), മായങ്ക് അഗര്‍വാള്‍ (15), സര്‍ഫറാസ് ഖാന്‍ (15), സാം കറന്‍ (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. മന്‍ദീപ് സിങ് 18 റണ്‍സുമായി പുറത്താവാതെ നിന്നു. ചാഹലിന് പുറമെ മുഹമ്മദ് സിറാജ്, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍